Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

സുപ്രീം കോടതിയെ സമീപിക്കാനും കോടതി ഉത്തരവിട്ടു.

Will not interfere in SIR

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 14 നവം‌ബര്‍ 2025 (17:33 IST)
കൊച്ചി: സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കേരള ഹൈക്കോടതി റദ്ദാക്കി. സുപ്രീം കോടതിയെ സമീപിക്കാനും കോടതി ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്.ഐ.ആര്‍ പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.
 
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുക്കിയ നിലവിലുണ്ടായിരുന്ന 2002 ലെ പട്ടികയെ അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടപ്പിലാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശ്യപരവുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പിലാക്കുന്നതിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. ബിജെപി ഒഴികെ യോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എസ്ഐആര്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ഡിസംബര്‍ 20 ന് ശേഷം മാത്രമേ നടപ്പാക്കാവൂ എന്നുമായിരുന്നു ആവശ്യം. മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഐആറിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഭരണപരമായ കാര്യങ്ങള്‍ക്ക് തടസ്സമാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.
 
 ഡിസംബര്‍ 4 ന് മുമ്പ് എസ്ഐആര്‍ പൂര്‍ത്തിയാക്കണം. ഡിസംബര്‍ 9 നും 11 നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രണ്ട് പ്രധാന ജോലികളില്‍ ഒരേ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടാല്‍ നിരവധി പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വാദിച്ചു. 55 ശതമാനം ജോലികളും പൂര്‍ത്തിയായ സമയത്ത് ഈ സര്‍ക്കാരിന്റെ ഹര്‍ജി ദുരുദ്ദേശ്യപരമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭരണപരമായ തടസ്സമുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ