തൃശൂരില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതൊരു സ്വപ്നമെന്ന രീതിയിലാണ് താന്‍ അവതരിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
അങ്ങനൊരു കാര്യം പറഞ്ഞത് ഇലക്ഷന് മുന്‍പായിരുന്നു. അത് പറഞ്ഞപ്പോള്‍ അന്നും ജയിച്ചില്ല. രണ്ടാമതും ജയിച്ചില്ല. മൂന്നാം തവണ ജയിച്ചപ്പോള്‍ അത് എവിടെ എന്ന് ചോദിക്കുന്നത് എന്ത് തരമാണെന്നും സുരേഷ് ഗോപി ചോദിച്ചു. ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് വ്യക്തികളല്ല, രാഷ്ട്രീയക്കാരാണ്. പാലിയേക്കര വഴി പാലക്കാട്ടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്. അതിനാണ് അവഹേളിച്ചത്. ഡല്‍ഹി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയില്‍ എത്തിയപ്പോഴത് ഡല്‍ഹി മെട്രോ അല്ല ആര്‍ആര്‍ടി ആയിരുന്നു. ഇപ്പോഴും അതൊരു സ്വപ്നമാണ്. കേരള സര്‍ക്കാര്‍ ഡിപിആര്‍ തന്നല്‍ സാധ്യമാക്കും.
എയിംസിന്റെ കാര്യത്തിലായാകും സംസ്ഥാനത്തിനാകെ ഗുണകരമാകുന്ന സ്ഥലത്താകണം അത് നിര്‍മിക്കേണ്ടത്. ഇടുക്കിയും ആലപ്പുഴയുമാണ് അടിതെറ്റിക്കിടക്കുന്നത്. ഭൂമിശാസ്ത്രപരമായി പ്രശ്‌നനഗ്‌ളുള്ളതിനാല്‍ ഇടുക്കിയില്‍ പറ്റില്ല. ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് അനുവദിക്കുന്നില്ലെങ്കില്‍ തൃശൂരിന് വേണ്ടി പോരാടും. 2029ല്‍ എയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യര്‍ഥിച്ചുവരില്ല. സുരേഷ് ഗോപി പറഞ്ഞു.