Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിപി ദിവ്യയ്ക്ക് സീറ്റില്ല, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ മത്സരിക്കും

എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ അനുശ്രീയാകും പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാവുക.

PP Divya, Kannur District ,CPIM Kannur, Candidate List,Kerala Elections,പിപി ദിവ്യ, കണ്ണൂർ ജില്ല, സിപിഎം കണ്ണൂർ,സ്ഥാനാർഥി പട്ടിക, കേരളം തിരെഞ്ഞെടുപ്പ്

അഭിറാം മനോഹർ

, ബുധന്‍, 12 നവം‌ബര്‍ 2025 (17:47 IST)
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയായ കെ കെ രാഗേഷാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയനായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ അനുശ്രീയാകും പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാവുക.
 
സ്ഥാനാര്‍ഥിപട്ടികയില്‍ ബിനോയ് കുര്യന്‍ ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരെഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്. പിപി ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വിവി പവിത്രനാണ് സ്ഥാനാര്‍ഥി. കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരവൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന്‍ പെരളാശേരിയില്‍ നിന്ന് ജനവിധി തേടും.
 
എല്ലാഘടകങ്ങളും പരിഗണിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു