Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു, നിയമസഭയിലെ ജീവനക്കാരന് ദാരുണാന്ത്യം

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ക്കിടെയാണ് സംഭവം.

Onam celebration, Death, Onam, Kerala News,ഓണാഘോഷം, മരണം, കേരള വാർത്ത

അഭിറാം മനോഹർ

, ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (11:27 IST)
നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയിലെ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
 നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ക്കിടെയാണ് സംഭവം. ഡാന്‍സിനിടെ സ്റ്റെപ് തെറ്റി വീണതാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ എഴുന്നേല്‍ക്കാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ ജുനൈസിനെ താങ്ങിയെടുത്ത് ആംബുലന്‍സില്‍ അതിവേഗം ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 14 വര്‍ഷമായി നിയമസഭയില്‍ ജോലി ചെയ്തുവരികയായിരുന്നു ജുനൈസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ ഐ ആളുകളുടെ ജോലി കളയില്ല, പകരം ജീവിതനിലവാരം മെച്ചപ്പെടുത്തും: എൻവിഡിയ സിഇഒ