ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം: കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു
പുലര്‍ച്ചെ തെങ്കാശിയില്‍ എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസ്സായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങും വഴി ട്രെയിനില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പുലര്‍ച്ചെ തെങ്കാശിയില്‍ എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ഒ വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്.