PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു
മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാൻ നിയോഗിച്ചതായി കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.
പിഎംശ്രീ പദ്ധതിയില്‍ ഭാഗമാകില്ലെന്ന് അറിയിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചു. കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഘടകകക്ഷിയായ സിപിഐയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനമുണ്ടായത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാൻ നിയോഗിച്ചതായി കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.
പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിദ്യഭ്യാസമന്ത്രി ശിവന്‍ കുട്ടി ഡല്‍ഹിയിലെത്തി കേന്ദ്ര വിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ അറിയിച്ചിരുന്നു. നേരത്തെ പിഎംശ്രീയില്‍ നിന്നുമുള്ള പിന്മാറ്റം അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കത്തയക്കാത്തതില്‍ സിപിഎം അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. കത്ത് വൈകിപ്പിക്കില്ലെന്ന് ഇതിന് മറുപടിയായി വിദ്യഭ്യാസമന്ത്രി മറുപടി നല്‍കിയിരുന്നു. വിഷയത്തില്‍ നിയമോപദേശം തേടിയതിന് ശേഷം കത്തയക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് പദ്ധതിയില്‍ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.