Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുമിച്ച് ജീവിക്കണം, 17 കാരനുമായി യുവതി നാടുവിട്ടു, അറസ്റ്റ്

കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി. 12 ദിവസം മുന്‍പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്.

Arrest

അഭിറാം മനോഹർ

, ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (10:14 IST)
പതിനേഴുകാരനായ വിദ്യാര്‍ഥിയ്‌ക്കൊപ്പം നാടുവിട്ട 2 കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കര്‍ണാടകയിലെ കൊല്ലൂരില്‍ നിന്നും ചേര്‍ത്തല പോലീസ് പിടികൂടിയത്. യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
 
കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി. 12 ദിവസം മുന്‍പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കുത്തിയതോടെ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ബന്ധുക്കള്‍ ചേര്‍ത്തല പോലീസിലും പരാതി നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കാതെയാണ് ഇരുവരുടെയും യാത്ര.ബെംഗളുരുവില്‍ ഉണ്ടെന്നറിഞ്ഞ് പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത് ബന്ധുവിന് വാട്‌സാപ്പ് സന്ദേശം അയച്ചതോടെയാണ് ചേര്‍ത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റ് ചെയ്തത്. 
 
കുട്ടികള്‍ക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും