ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നും ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു ജാമ്യ അപേക്ഷയില്‍ പത്മകുമാറിന്റെ വാദം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥര്‍ പിച്ചള എന്ന് എഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയതെന്നും പത്മകുമാര്‍ ജാമ്യ അപേക്ഷയില്‍ പറയുന്നു.
തെറ്റുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാമായിരുന്നുവെന്നും സ്വര്‍ണ കവര്‍ച്ചയില്‍ തനിക്ക് പങ്കില്ലെന്നും പത്മകുമാര്‍ പറയുന്നു. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളുവെന്നും പത്മകുമാര്‍ ഹര്‍ജിയില്‍ പറയുന്നു.