അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് 11 പേര്‍; നാലുപേര്‍ കുട്ടികള്‍
ഇതില്‍ നാല് പേര്‍ കുട്ടികളാണ്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല എന്നാണ് വിവരം.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് 11 പേരാണ്. ഇതില്‍ നാല് പേര്‍ കുട്ടികളാണ്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല എന്നാണ് വിവരം. കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയില്‍ യുവാവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതേസമയം രോഗത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമില്ലെന്നും ഉറവിടം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വീണ ജോലി പറഞ്ഞു. വിഷയത്തില്‍ കഴിഞ്ഞദിവസം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു.