Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോ അക്കാദമി സമരം: ലക്ഷ്മിനായരുടെ രാജിക്കായി സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

ലക്ഷ്മിനായരുടെ രാജിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങുന്നു

ലോ അക്കാദമി സമരം: ലക്ഷ്മിനായരുടെ രാജിക്കായി സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്
തിരുവനന്തപുരം , തിങ്കള്‍, 30 ജനുവരി 2017 (08:38 IST)
കേരള ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരുടെ രാജിക്കായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. വിദ്യാര്‍ത്ഥി സമരം 20 ദിവസം പിന്നിടുമ്പോഴാണ് പിന്തുണയുമായി സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. ലക്ഷ്മി നായര്‍ രാജി വെക്കാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.
 
അതേ സമയം, തത്സ്ഥാനം താന്‍ രാജി വെക്കില്ല എന്ന തീരുമാനം ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചു. ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതി സമര്‍പ്പിച്ച എല്ലാ റിപ്പോര്‍ട്ടുകളും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ശരി വെക്കുന്ന തരത്തിലുള്ളതായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിയോ ഡൂങ്കിളിനു തിരിച്ചടി നല്‍കാന്‍ ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 4ജി ഡൂങ്കിള്‍!