തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21
സ്ഥാനാര്‍ഥിക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക നല്‍കാം. വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ഥിയടക്കം 5 പേര്‍ക്ക് മാത്രമാകും പ്രവേശനം.
സംസ്ഥാനത്ത് തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതല്‍ പത്രിക നല്‍കാം. ഈ മാസം 21 വരെയാാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുക. സ്ഥാനാര്‍ഥിക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക നല്‍കാം. വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ഥിയടക്കം 5 പേര്‍ക്ക് മാത്രമാകും പ്രവേശനം.
സൂക്ഷ്മ പരിശോധന ഈ മാസം 22ന് നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം. കേരളത്തില്‍ 2 ഘട്ടങ്ങളിലായി ഡിസംബര്‍ 9നും 11നും ആയാണ് തിരെഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണല്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലും വോട്ടെടുപ്പ് നടക്കും.