Webdunia - Bharat's app for daily news and videos

Install App

താലൂക്ക് ഓഫീസിന് തീയിടാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് നേരെ ആക്രമണം

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (11:28 IST)
നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് നേരെ ആക്രമണം. സര്‍ട്ടിഫിക്കറ്റുകളും രേഖകളും തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാറശ്ശാല കാരോട് സ്വദേശി സുനിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.
 
താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫീസില്‍ കയറിയാണ് സുനില്‍ പരാക്രമം കാട്ടിയത്. തനിക്ക് സഹായം തരില്ലേ എന്ന് ഉദ്യോഗസ്ഥരോട് ആക്രോശിക്കുകയും തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന കുപ്പിയിലെ മണ്ണെണ്ണ ഓഫീസിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
 
ഉടന്‍തന്നെ ജീവനക്കാര്‍ വെള്ളമൊഴിച്ച് തീ അണച്ചതിനാല്‍ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് സുനിലെന്ന് പൊലീസ് വ്യക്തമാക്കി. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments