Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവും സംഘവും സുരക്ഷിതരായി മണാലിയിലേക്ക്; സന്ദേശവുമായി സനൽ കുമാർ ശശിധരൻ

മഞ്ജുവും സംഘവും സുരക്ഷിതരായി മണാലിയിലേക്ക്; സന്ദേശവുമായി സനൽ കുമാർ ശശിധരൻ
ഷിംല , ബുധന്‍, 21 ഓഗസ്റ്റ് 2019 (20:11 IST)
ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍. എല്ലാവരും സുരക്ഷിതരാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.

രണ്ട് ദിവസത്തെ ഷൂട്ടിംഗ് ഷിംലയിൽ ബാക്കിയുണ്ട്. അത് പൂർത്തിയാക്കിയ ശേഷം ഷിംലയിൽ നിന്ന് മഞ്ജുവും സംഘവും നാട്ടിലേക്ക് മടങ്ങുമെന്നും സംവിധായകൻ പറഞ്ഞു.

കഴിഞ്ഞ ദിവസം സിനിമാ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മഞ്ജു വാരിയറും സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ള 30 അംഗ സംഘം ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയത്. 

ചിത്രീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചയായി ഇവർ ഹിമാചൽ പ്രദേശിലുണ്ടായിരുന്നു. നാല് ദിവസം മുമ്പാണ് ഹിമാചലിലെ ഛത്രു എന്ന ഗ്രാമത്തിലേക്ക് സംഘം തിരിച്ചത്.

ഷിംലയിൽ നിന്ന് 330 കിലോമീറ്റർ ദൂരത്താണ് ഛത്രു എന്ന ഗ്രാമം. ഇവിടെ എത്തിയപ്പോഴാണ് മഴ ശക്തിപ്പെടുകയും മണ്ണിടിച്ചില്‍ ഉണ്ടാകുകയും ചെയ്‌തത്. മഞ്ജുവിന്റെ സഹോദരൻ മധു വാരിയറാണ് ഷൂട്ടിംഗ് സംഘം ഹിമാചലിൽ കുടുങ്ങിയെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനസുകൊണ്ട് ടൈപ്പ് ചെയ്യാം, എആർ ഡിവൈസ് ഉടനെന്ന് ഫെയ്‌സ്ബുക്ക് !