Select Your Language

Notifications

webdunia
webdunia
webdunia
webdunia

Miss South India 2025: മിസ് സൗത്ത് ഇന്ത്യ 2025: സുന്ദരിമാര്‍ കൊച്ചിയില്‍, ഇഹ ഫാഷന്‍ ഡിസൈന്‍സ് ഷോ വെള്ളിയാഴ്ച

വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്

Miss South India 2025, Miss South India 2025 news, Miss South India Videos, Archana Ravi, മിസ് സൗത്ത് ഇന്ത്യ, അര്‍ച്ചന രവി, മിസ് സൗത്ത് ഇന്ത്യ 2025

രേണുക വേണു

, ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (09:31 IST)
Miss South India 2025

Miss South India 2025: സൗന്ദര്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ പൊളിച്ചെഴുതി 'മിസ് സൗത്ത് ഇന്ത്യ 2025' മത്സരത്തിന് കൊച്ചിയില്‍ തുടക്കമായി. അതിര്‍വരമ്പുകള്‍ ഇല്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന ആശയമാണ് ഇത്തവണത്തെ മത്സരത്തെ വേറിട്ടതാക്കുന്നത്. 
 
വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരില്‍ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്. മിസ് സൗത്ത് മുന്‍ റണ്ണറപ്പ് കൂടിയായ അര്‍ച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍. 
 
ഉയരം, നിറം, ശരീരപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണ 'മിസ് സൗത്ത് ഇന്ത്യ 2025' സംഘടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ട്രാന്‍സ് വുമണ്‍സിനും അപേക്ഷിക്കാമെന്ന ചരിത്ര തീരുമാനവും ശ്രദ്ധിക്കപ്പെട്ടു. അത്തരത്തില്‍ ഒരു ട്രാന്‍സ് വുമണ്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഓഡിഷനു എത്താന്‍ സാധിച്ചില്ല. ഇതൊരു തുടക്കമാണെന്നും മാറുന്ന സൗന്ദര്യസങ്കല്‍പ്പത്തെ ആളുകളിലേക്ക് എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അര്‍ച്ചന രവി പറഞ്ഞു. 
 
ഓഡിഷനു ശേഷം മിസ് ഗ്ലാം വേള്‍ഡ് 2025 റണ്ണറപ്പ് ആയ ശ്വേത ജയറാമിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗ്രൂമിങ് ഒരുക്കിയിരുന്നു. ഓരോരുത്തരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഗ്രൂമിങ് നല്‍കാന്‍ സാധിച്ചെന്ന് മിസ് സൗത്ത് ഇന്ത്യ 2025 ബിസിനസ് ഡയറക്ടര്‍ ആയ ജുലിയാന പറഞ്ഞു. 
 
സെപ്റ്റംബര്‍ 26 നു (വെള്ളി) വൈറ്റിലയിലെ ഇഹ ഡിസൈന്‍സ് സ്റ്റോറില്‍ വെച്ച് ഫാഷന്‍ ഷോ നടക്കും. അന്ന് പൊതുജനങ്ങള്‍ക്കു മത്സരാര്‍ഥികളുമായി സംസാരിക്കാനും അവസരമുണ്ടാകും.
 
 
മിസ്സ് സൗത്ത് ഇന്ത്യ 2025 - കേരളത്തിലെ കൊച്ചിയിലെ പ്രധാന പരിപാടികള്‍  
 
സെപ്റ്റംബര്‍ 22 - ക്വീന്‍സ് ഓഫ് സൗത്ത് കൊച്ചിയില്‍ എത്തി പെണ്‍കുട്ടികളുമായി സംവദിച്ചുകൊണ്ട് ആരംഭിച്ചു, ഗാല ഡിന്നറും സാഷിംഗ് ചടങ്ങും നടന്നു. മിസ് സൗത്ത് ഇന്ത്യ 2024, സിന്‍ഡ പദ്മകുമാറാണ് അതിഥി ആയിരുന്നത്, അവര്‍ 22 സുന്ദരിമാരെ സാഷെ അണിയിച്ച് മത്സരത്തിലേക്ക് സ്വാഗതം ചെയ്തു.
 
സെപ്റ്റംബര്‍ 26 - IHA ഫാഷന്‍ ഷോ-നടക്കും. വൈറ്റില ഇഹാ ഡിസൈന്‌സിലാണ് ഷോ നടക്കുന്നത്. 
 
സെപ്റ്റംബര്‍ 30 - പ്രിലിംഗ്‌സ് - ഒരു മാസത്തെ ശക്തമായ മത്സരത്തിന് ശേഷം മിസ് സൗത്ത് ഇന്ത്യയുടെ ആദ്യ എലിമിനേഷന്‍ റൗണ്ട്. പ്രധാന ഹൈലൈറ്റ് - NICU സ്ഥാപിക്കുന്നതിനായി ഒരു ആശുപത്രിക്ക് വളരെ വലിയ തുകയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് ഹൈബി ഈഡന്‍ എംപി ഈ വര്‍ഷം മിസ് സൗത്ത് ഇന്ത്യയുടെ CSR സംരംഭം ഉദ്ഘാടനം ചെയ്യുന്നത്. മറ്റ് അതിഥികള്‍ നയതന്ത്രജ്ഞര്‍, കളക്ടര്‍മാര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍.
 
അതിനു ശേഷം ഒക്ടോബര്‍ നാലിനു ബാഗ്ലൂരില്‍ വച്ച് ഗ്രാന്‍ഡ് ഫിനാലെ നടക്കും.
 
മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും യൂടുബേഴ്‌സിനും മിസ്സ് സൗത്ത് ഇന്ത്യ കവര്‍ ചെയ്യാനും ഇഹാ ഫാഷന്‍ ഷോയില്‍ അഥിതികള്‍ ആകാനും താഴെ കൊടുത്ത നമ്പറില്‍ വിളിക്കുക.
 
9744050607, 9744467827 - പി ആര്‍ ടീം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: വരുന്നു അടുത്ത ന്യൂനമര്‍ദ്ദം; സെപ്റ്റംബര്‍ 25 മുതല്‍ മഴ