Miss South India 2025: മിസ് സൗത്ത് ഇന്ത്യ 2025: വ്യത്യസ്തതകളുടെ ആഘോഷമായി ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ എക്‌സ്‌പോ
ലെഹങ്ക, വെഡിങ് ഗൗണ്‍, സാരി എന്നിങ്ങനെ മോഡേണ്‍, ട്രെഡിഷണല്‍ ഔട്ട്ഫിറ്റില്‍ 22 മത്സരാര്‍ഥികളും അണിനിരന്നു
IHA Designs - Bridal Expo: മിസ് സൗത്ത് ഇന്ത്യ 2025 മത്സരാര്‍ഥികള്‍ അണിനിരന്ന ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ എക്‌സ്‌പോ വിജയകരമായി സമാപിച്ചു. ഇഹ ഡിസൈന്‍സിന്റെ വ്യത്യസ്തവും ആകര്‍ഷണീയവുമായ ബ്രൈഡല്‍ ഔട്ട്ഫിറ്റുകളില്‍ മിസ് സൗത്ത് ഇന്ത്യ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മത്സരാര്‍ഥികളാണ് റാംപ് വാക്ക് നടത്തിയത്.
ലെഹങ്ക, വെഡിങ് ഗൗണ്‍, സാരി എന്നിങ്ങനെ മോഡേണ്‍, ട്രെഡിഷണല്‍ ഔട്ട്ഫിറ്റില്‍ 22 മത്സരാര്‍ഥികളും അണിനിരന്നു. ഇഹ ഡിസൈന്‍സ് ഉടമ നൂഹ സജീവും മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ഥികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തി. അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗന്ദര്യ സങ്കല്‍പ്പമെന്ന ആശയം ആളുകളിലേക്ക് എത്തിക്കാന്‍ ഇത്തവണത്തെ മിസ് സൗത്ത് ഇന്ത്യ മത്സരംകൊണ്ട് സാധിക്കട്ടെയെന്ന് നൂഹ സജീവ് ആശംസിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് സൗന്ദര്യത്തിനു മാനദണ്ഡങ്ങള്‍ കല്‍പ്പിക്കാതെ മിസ് സൗത്ത് മത്സരം നടത്തുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍ ആയ അര്‍ച്ചന രവി പറഞ്ഞു. ആയിരത്തിലേറെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. അതില്‍ ട്രാന്‍സ് വുമണ്‍ മത്സരാര്‍ഥികളും ഉണ്ടായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് മിസ് സൗത്ത് ഇന്ത്യ 2025 നടത്താന്‍ തീരുമാനിച്ചതെന്നും ഈ ആശയത്തിനു വലിയ സ്വീകാര്യത ലഭിച്ചെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 30 നാണ് കൊച്ചിയില്‍ വെച്ച് മിസ് സൗത്ത് ഇന്ത്യ 2025 പ്രിലിംസ് നടത്തുന്നത്. മിസ് സൗത്ത് ഇന്ത്യയുടെ ആദ്യ എലിമിനേഷന്‍ റൗണ്ടാണിത്. എറണാകുളം എംപി ഹൈബി ഈഡന്‍ പങ്കെടുക്കും. ഒക്ടോബര്‍ നാലിനു ബെംഗളൂരുവില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക.