ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല
ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കാണാനില്ല
ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കാണാനില്ല. പാലോട് റേഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബി എഫ് ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവര്‍ ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്.
ഇവര്‍ കാട്ടില്‍ കയറിയ ശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ ആര്‍ ടി അംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നതിനായി കാട്ടില്‍ കയറി. കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. അതേസമയം ഉദ്യോഗസ്ഥര്‍ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്നേയുള്ളൂവെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.