Gold Price Today: 'കൂടാന്‍ വേണ്ടി കുറഞ്ഞതാ'; ഇന്നത്തെ സ്വര്‍ണവില ഞെട്ടിക്കും !
പവന് 90,360 രൂപയും ഗ്രാമിനു 11,295 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്
Gold Price Today: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിനു മുകളില്‍. ഇന്ന് പവനു ഒറ്റയടിക്കു 880 രൂപ വര്‍ധിച്ചു. ഗ്രാമിനു 110 രൂപയാണ് കൂടിയത്.
പവന് 90,360 രൂപയും ഗ്രാമിനു 11,295 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചാം തിയതി 89,080 ആയി താഴ്ന്നു. പിന്നീട് 89,000 നും 90,000 ത്തിനും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ മാസം സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഒക്ടോബര്‍ 17 നാണ് ഒരു പവന് 97,360 രൂപയായത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചെറിയ തോതിലെങ്കിലും വില കുറഞ്ഞിരുന്നു. അമേരിക്കന്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിനു പ്രധാന കാരണം.