Gold Price Today: 'കൂടാന്‍ വേണ്ടി കുറഞ്ഞതാ'; ഇന്നത്തെ സ്വര്‍ണവില ഞെട്ടിക്കും !

പവന് 90,360 രൂപയും ഗ്രാമിനു 11,295 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്

രേണുക വേണു
തിങ്കള്‍, 10 നവം‌ബര്‍ 2025 (10:38 IST)
Gold Price Today: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിനു മുകളില്‍. ഇന്ന് പവനു ഒറ്റയടിക്കു 880 രൂപ വര്‍ധിച്ചു. ഗ്രാമിനു 110 രൂപയാണ് കൂടിയത്. 
 
പവന് 90,360 രൂപയും ഗ്രാമിനു 11,295 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചാം തിയതി 89,080 ആയി താഴ്ന്നു. പിന്നീട് 89,000 നും 90,000 ത്തിനും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു. 
 
കഴിഞ്ഞ മാസം സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഒക്ടോബര്‍ 17 നാണ് ഒരു പവന് 97,360 രൂപയായത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചെറിയ തോതിലെങ്കിലും വില കുറഞ്ഞിരുന്നു. അമേരിക്കന്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിനു പ്രധാന കാരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദില്ലി സ്‌ഫോടനം: കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്, ഫരീദാബാദ് ഭീകര സംഘത്തിലെ പോലീസ് തിരയുന്ന വ്യക്തി

ദില്ലി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി; യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസ്

ബോളിവുഡ് താരം ധര്‍മേന്ദ്ര ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments