Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വോട്ടെടുപ്പോടെ യുഡിഎഫ് ശിഥിലമാകും: പിണറായി

ഈ വോട്ടെടുപ്പോടെ യുഡിഎഫ് ശിഥിലമാകും: പിണറായി
കണ്ണൂർ , തിങ്കള്‍, 2 നവം‌ബര്‍ 2015 (09:12 IST)
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് സംവിധാനം സംസ്ഥാനത്ത് ശിഥിലമാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ ആദ്യം കേസെടുക്കേണ്ടത് കണ്ണൂർ എസ്‌പിയുടെ പേരിലാണ്. ആന്തൂർ പഞ്ചായത്തിൽ യു.ഡി.എഫിന് സ്ഥാനാർഥികളെ നിറുത്താൻ ആളില്ലാത്തതിന് സിപിഎമ്മിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പിണറായി പറഞ്ഞു.

ആന്തൂർ പഞ്ചായത്തിൽ നേരത്തെയും ഇത്തരത്തിൽ സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എത്രയോ സ്ഥലങ്ങളിൽ സമാനസാഹചര്യം മുമ്പുമുണ്ടായിട്ടുണ്ട്. എസ്എൻഡിപി- ആർഎസ്എസ് ബാന്ധവം കരാറാണ്. വെള്ളാപ്പള്ളി നടേശന് സ്ഥാനലബ്ധിയും സാമ്പത്തിക ലാഭവും ഉണ്ടാകുന്ന ഇടപാടാണ് അതെന്നും പിണറായി പറഞ്ഞു.

അതേസമയം, കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞു. സമ്പൂര്‍ണ്ണ ആത്‌മവിശ്വാസം പകരുന്ന തെരഞ്ഞെടുപ്പാണിത്. പരമ്പരാഗതമായി ഇടത്- വലത് മുന്നണികള്‍ക്ക് വോട്ടു ചെയ്‌തവര്‍ ഇത്തവണ മാറിചിന്തിക്കുമെന്നും അദ്ദേഹം രാവിലെ പറഞ്ഞു.

കാസര്‍കോട് മാത്രമെ ബിജെപിക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ മറ്റു ജില്ലകളിലും ബിജെപി ഭരണം വ്യാപിപ്പിക്കും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതല്‍ പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും ബിജെപി ഭരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam