Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും
നടിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്ന് ഒളിവില്‍ പോയത് യുവനടിയുടെ കാറിലെന്ന് സ്ഥിരീകരണം. കാറിന്റെ ഉടമയായ നടിയെ അന്വേഷണസംഘം ചോദ്യം ചെയ്യും. കേസെടുത്തതിനു പിന്നിലെ രാഹുല്‍ പാലക്കാട് നിന്ന് കടന്നത് ചുവപ്പ് ഫോക്സ്വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നടിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ എങ്ങോട്ടാണ് കടന്നിരിക്കുന്നതെന്ന് നടിക്കു അറിയാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ചോദ്യം ചെയ്യലിനായി നടിയെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കാര്യങ്ങള്‍ തിരക്കാനായി അന്വേഷണസംഘം നടിയെ ഫോണില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. അതേസമയം രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജാമ്യാപേക്ഷയില്‍ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും രാഹുലിനെ അറസ്റ്റ് ചെയ്യുകയെന്നും സൂചനയുണ്ട്. തെളിവുകളെല്ലാം എതിരായതിനാല്‍ രാഹുലിനു മുന്‍കൂര്‍ജാമ്യം ലഭിക്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.