Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Mamkootathil: 'നിന്നെ എനിക്ക് ഗര്‍ഭിണിയാക്കണം'; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ പരാതി, കെപിസിസി പ്രതിരോധത്തില്‍

കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുകയാണ്

Rahul Mamkootathil new complaint

രേണുക വേണു

, ചൊവ്വ, 2 ഡിസം‌ബര്‍ 2025 (15:25 IST)
Rahul Mamkootathil: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ പരാതി. 23 കാരിയായ പെണ്‍കുട്ടി എഐസിസി നേതൃത്വത്തിനും കെപിസിസി അധ്യക്ഷനും പരാതി നല്‍കിയിട്ടുണ്ട്. 
 
കെപിസിസി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഇല്ലാതെ വന്നതോടെയാണ് പെണ്‍കുട്ടി എഐസിസി നേതൃത്വത്തിനു പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കെല്ലാം മെയില്‍ മുഖേനയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. 
 
പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമാണ്. അതേസമയം ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുക്കാനായി തന്നെ സമീപിച്ചിരുന്നു. എല്ലാ കാര്യങ്ങളും ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കിയാണ് രാഹുല്‍ തന്നെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. 
 
അതേസമയം നിലവില്‍ പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുകയാണ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി നേതൃത്വത്തോടു രാഹുലിനെ ഡിസ്മിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർബന്ധമില്ല, ഉപഭോക്താക്കൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യാം, സഞ്ചാർ സാഥി ആപ്പിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി