Select Your Language

Notifications

webdunia
webdunia
webdunia
webdunia

Onam Holiday: ഓണം അവധി: സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

Onam Holidays

നിഹാരിക കെ.എസ്

, ഞായര്‍, 31 ഓഗസ്റ്റ് 2025 (09:07 IST)
തിരുവനന്തപുരം: ഓണക്കാലത്തെ വർധിച്ച യാത്രാത്തിരക്കിന് പരിഹാരമാകും. ഓണം അവധിക്ക് കൂടുതൽ സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. പുതുതായി 3 സർവീസുകൾ കൂടിയാണ് റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കാറുണ്ട്. ഇത് സാധാരണ ട്രെയിൻ സർവീസുകളിൽ വലിയ തിരക്കിന് കാരണമാകാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് റെയിൽവേ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയത്.
 
ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്ന ജംഗ്ഷൻ വൺവേ എക്സ്പ്രസ് സ്പെഷ്യൽ സർവീസ് നടത്തും. 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്ന ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. (01 സർവീസ്)
 
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം നോർത്ത് ട്രെയിൻ നമ്പർ 06010 എക്‌സ്പ്രസ് സ്പെഷ്യൽ 2025 സെപ്റ്റംബർ 02 (ചൊവ്വാഴ്ച) വൈകുന്നേരം 7.30 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. (01 സർവീസ്)
 
വില്ലുപുരം ജംഗ്ഷൻ - ഉദ്ന ജംഗ്ഷൻ ട്രെയിൻ നമ്പർ 06159 എക്‌സ്പ്രസ് 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്ന ജംഗ്ഷനിൽ എത്തിച്ചേരും. (01 സർവീസ്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു