Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

Rajeev Chandrasekhar

അഭിറാം മനോഹർ

, വെള്ളി, 14 നവം‌ബര്‍ 2025 (17:24 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയും എന്‍ഡിഎയും മുന്നോട്ട് വെയ്ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ബിഹാറില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍. ബിഹാറിലെ ജനങ്ങള്‍ കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെ ജംഗിള്‍ രാജ് രാഷ്ട്രീയത്തെയും തള്ളികളഞ്ഞതായും അടുത്തത് കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
 
ബിഹാര്‍ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എയും മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നല്‍കിയ ബിഹാറിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ  തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങള്‍! 
 
ഇനി കേരളത്തിന്റെ ഊഴമാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ