Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാർ കോഴക്കേസ് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ല: ആഭ്യന്തരമന്ത്രി

ബാർ കോഴക്കേസ് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ല: ആഭ്യന്തരമന്ത്രി
ഹരിപ്പാട് , വ്യാഴം, 5 നവം‌ബര്‍ 2015 (13:46 IST)
ബാർ കോഴക്കേസ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. മൂന്നാം മുന്നണിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മൂന്നാം മുന്നണിക്ക് അനുകൂലമായ ഒരു സാഹചര്യവും ഇല്ല. ബാർ കോഴക്കേസ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ബാർ കോഴക്കേസ് ഉണ്ടായിരുന്നു. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്താൻ വൈകിയിട്ടില്ലെന്നും രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam