Webdunia - Bharat's app for daily news and videos

Install App

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്

രേണുക വേണു
ശനി, 19 ജൂലൈ 2025 (15:34 IST)
Kerala Weather

Kerala Weather: സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ മഴ തുടരും. അറബിക്കടല്‍ കേരള തീരത്ത് മേഘ രൂപീകരണം സജീവം. രാജസ്ഥാനു മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ വിഫ ചുഴലിക്കാറ്റായി. സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 
 
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
 
കേരള - കര്‍ണാടക തീരങ്ങളില്‍ ജൂലൈ 22 വരെയും; ലക്ഷദ്വീപ് തീരത്ത് ജൂലൈ 23 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments