Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല
ന്യൂഡല്‍ഹി , തിങ്കള്‍, 2 മെയ് 2016 (19:27 IST)
സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശന അനുമതി നല്കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ചു. വിഷയത്തില്‍ സുപ്രീംകോടതി വിധി മറ്റു മതങ്ങളെയും ബാധിക്കുമെന്നും ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.
 
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആചാരങ്ങളുടെ പേരില്‍ വിവേചനം പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
 
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് മുസ്ലിം സമുദായാംഗമാണ്. ഹിന്ദു മതത്തില്‍പ്പെടാത്തവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.
 
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും അത് ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും എതിരാണെന്നുമായിരുന്നു തുടക്കം മുതലേ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒസാമയുടെ വധത്തിനു ശേഷം സിഐഎ ഇനി ലക്‌ഷ്യം വെയ്ക്കുന്നത് ഐഎസ്‌ഐഎസ് തലവനെ