Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം റാന്നിയിലേക്ക്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള മൊഴി നല്‍കിയെന്ന് സൂചന

ദേവസം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.

Special investigation team arrives in Ranni

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ഒക്‌ടോബര്‍ 2025 (11:15 IST)
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം റാന്നിയിലേക്ക്. ഉച്ചയ്ക്ക് 12 മണിയോടെ റാന്നി കോടതിയില്‍ ഇയാളെ ഹാജരാക്കും. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രഹസ്യ കേന്ദ്രത്തിലാണ് പോറ്റിയെ രാത്രി ചോദ്യം ചെയ്തത്. ദേവസം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.
 
ഇന്ന് പുലര്‍ച്ചയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ശബരിമലയിലെ കട്ടിളപ്പടിയുടെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണക്കൊള്ളിയിലാണ് അറസ്റ്റ്. പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. 10 മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. 
 
ഉണ്ണികൃഷ്ണന്‍ പോറ്റിയെ നിരവധിതവണ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. നാഡീ സംബന്ധമായ അസുഖം ഉണ്ടെന്ന് പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ സര്‍ട്ടിഫിക്കറ്റും തെളിവായി നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവരെ അവിടെയെത്തി കൊല്ലും: ട്രംപിന്റെ മുന്നറിയിപ്പ്