സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഓഫര്‍
ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
അതേസമയം ഓണവിപണി ലക്ഷ്യമാക്കി കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നടന്‍/ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും, അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയില്‍ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കര്‍ഷക ചന്തകളില്‍ സംസ്ഥാനത്തുടനീളം സംഭരിച്ചത് 4.7 കോടി രൂപയുടെ പച്ചക്കറികള്‍. ഇതില്‍ 2.9 കോടിയുടെ ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ചു.