രോഗം ബാധിച്ചവയെയും പരുക്കേറ്റവയെയും കൊല്ലാം; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍
അപകടത്തില്‍ സാരമായി പരുക്കേറ്റ തെരുവുനായകളെയും രോഗം ബാധിച്ചവയെയും മൃഗഡോക്ടറുടെ സാക്ഷ്യപത്രത്തോടെ കൊല്ലാം
തെരുവുനായ ശല്യത്തില്‍ നിര്‍ണായക ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഗുരുതര രോഗം ബാധിച്ച തെരുവുനായകള്‍ക്കു ദയാവധം നടത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു അനുമതി നല്‍കി.
അപകടത്തില്‍ സാരമായി പരുക്കേറ്റ തെരുവുനായകളെയും രോഗം ബാധിച്ചവയെയും മൃഗഡോക്ടറുടെ സാക്ഷ്യപത്രത്തോടെ കൊല്ലാം. അനിമല്‍ ഹസ്ബന്‍ഡറി പ്രാക്ടീസസ് ആന്‍ഡ് പ്രൊസീജ്യേഴ്‌സ് ചട്ടപ്രകാരം മൃഗഡോക്ടറുടെ സാക്ഷ്യപത്രം ലഭ്യമാക്കണം.
തെരുവുനായ വന്ധ്യംകരണത്തിനു പോര്‍ട്ടബിള്‍ എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രം സംസ്ഥാനത്ത് തുടങ്ങും. യൂണിറ്റിനു 28 ലക്ഷം രൂപയാണ് ചെലവ്. ആദ്യകേന്ദ്രം തിരുവനന്തപുരം നെടുമങ്ങാട് ആയിരിക്കും. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എബിസി സെന്ററുകള്‍ കൊണ്ടുവരാന്‍ ആലോചനയുണ്ട്. ഓഗസ്റ്റില്‍ തെരുവുനായകള്‍ക്കു വാക്‌സിനേഷന്‍ യജ്ഞം നടത്താനും തീരുമാനമായി.