Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളിലെ ഡെസ്‌ക്കില്‍ നിന്ന് സൂക്ഷ്മജീവികളുടെ കടിയേറ്റു; പട്ടണക്കാട് സ്‌കൂളിലെ 30 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തുറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്.

Students of Pattanakkad school hospitalized

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 ഓഗസ്റ്റ് 2025 (15:10 IST)
സ്‌കൂളിലെ ഡെസ്‌ക്കില്‍ നിന്ന് സൂക്ഷ്മജീവികളുടെ കടിയേറ്റ് പട്ടണക്കാട് സ്‌കൂളിലെ 30 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. തുറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. പല കുട്ടികള്‍ക്കും ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി. ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൂക്ഷ്മജീവികളുടെ കടിയേറ്റത്തിന് പിന്നാലെ അലര്‍ജി ഉണ്ടായത്.
 
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസിലെ ഡെസ്‌ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഇതില്‍ നിന്ന് ഇറങ്ങി വന്ന സൂക്ഷ്മജീവികള്‍ കടിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് അലര്‍ജി ഉണ്ടായത്. അതേസമയം കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവര്‍ക്ക് നേരെ മിനിവാന്‍ പാഞ്ഞു കയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 
 
പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലയോട്ടിക്ക് പൊട്ടൽ, മൂക്കിൻ്റെ പാലം തകർന്നു, തൃശൂരിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ