Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; 20കാരന് 63 വര്‍ഷം കഠിനതടവും 55000 രൂപ പിഴയും

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ചാല സ്വദേശിയായ ഇരുപതുകാരനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചു .

Thiruvananthapuram

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (17:52 IST)
തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ചാല സ്വദേശിയായ ഇരുപതുകാരനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചു . പ്രതിക്കു അറുപത്തിമൂന്ന് വര്‍ഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴക്കും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന് വര്‍ഷവും ആറു മാസവും കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരും. പിഴ തുക കുട്ടിക്ക് നല്‍കണം. 
    
2022 നവംബര്‍ ഒമ്പതിന് വൈകിട്ട് ഏഴോടെ ചാലയില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാംക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയില്‍ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണി ആയി. ആശുപത്രിയില്‍ ചികിത്സക്കു പോയപ്പോഴാണ് ഡോക്ടര്‍ പൊലീസിന് വിവരം അറിയിച്ചത് . തുടര്‍ന്ന് കുട്ടിയെ എസ് എ റ്റി ആശുപത്രിയില്‍ പ്രവേശിപീച്ച് ഗര്‍ഭ ചിദ്രം നടത്തി. കുട്ടിക്ക് പതിനാല് വയസ്സ് ആയതിനാല്‍ സുരക്ഷ പരിഗണിച്ച് ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച്  ഗര്‍ഭ ചിദ്രം നടത്തിയത്. ഗര്‍ഭഛിദ്രം നടത്തിയപ്പോള്‍ കിട്ടിയ   ഭ്രൂണവും, പ്രതിയുടെയും കുട്ടിയുടെയും രക്ത സാമ്പിളുകളും ഡി .എന്‍ .എ പരിശോധനക്ക് അയച്ചു .
 
പരിശോധനയില്‍ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു .ഈ സംഭവത്തിന് പുറമെ  പ്രതിക്ക് പ്രായപൂര്‍ത്തിയാകും മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന്  ജുവനൈല്‍ കോടതിയില്‍ ഒരു കേസുണ്ട് .ഇതിന് പുറമെ ഈ കേസില്‍  ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം പ്രതി വീണ്ടും കുട്ടിയെ ബലം പ്രയോഗിച്ച് തട്ടികൊണ്ട് മണക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍ കൊണ്ട് പോയി കേസ്  കൊടുത്തതിന് മര്‍ദിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്തു.ഈ കേസിന്റെ വിചാരണ ഇതേ കോടതിയില്‍ നടക്കുന്നു . ഇതിന് പോലീസ് വീണ്ടും കേസ് എടുക്കുകയും ഇതിന്റെ വിചാരണ ഇതേ കോടതിയില്‍ നടന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാതൃക: മന്ത്രി ഡോ.ആർ ബിന്ദു