Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മൾ ജീവിക്കുന്നത് വെള്ളരിക്കാപ്പട്ടണത്തിലോ? എന്തിനവരെ ചിത്രവധം ചെയ്തു?; കേരളം ഒരിക്കലും ഇത് പൊറുക്കില്ലെന്നും തിരുവഞ്ചൂർ

അഞ്ജു ബോബി ജോർജ്ജിനെ ഭീഷണിപ്പെടുത്തി സ്ഥാനത്തുനിന്നും പുറത്താക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് അവർ രാജിവെച്ചതെന്നും തിരിവഞ്ചൂർ രാധാകൃഷ്ണൻ. കേരളം ഇതൊരിക്കലും പൊറുക്കില്ലെന്നും കേരള കായിക രംഗത്തിനുതന്നെ ഇത് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മൾ ജീവിക്കുന്നത് വെള്ളരിക്കാപ്പട്ടണത്തിലോ? എന്തിനവരെ ചിത്രവധം ചെയ്തു?; കേരളം ഒരിക്കലും ഇത് പൊറുക്കില്ലെന്നും തിരുവഞ്ചൂർ
, ബുധന്‍, 22 ജൂണ്‍ 2016 (16:24 IST)
അഞ്ജു ബോബി ജോർജ്ജിനെ ഭീഷണിപ്പെടുത്തി സ്ഥാനത്തുനിന്നും പുറത്താക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് അവർ രാജിവെച്ചതെന്നും തിരിവഞ്ചൂർ രാധാകൃഷ്ണൻ. കേരളം ഇതൊരിക്കലും പൊറുക്കില്ലെന്നും കേരള കായിക രംഗത്തിനുതന്നെ ഇത് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
മൈഗ്രേറ്റിംഗ് സ്റ്റേജിൽ നിന്നിരുന്ന കേരള കായിക രംഗത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിപ്പിടിച്ചത് തങ്ങളാണെന്നും തിരുവഞ്ചൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ അഞ്ജുവിനോട് ചെയ്തത് കായിക രംഗത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. കായിക മന്ത്രി ഇ പി ജയരാജൻ അഞ്ജുവിനെ അപമാനിച്ച കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
 
രാജി ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല എന്ന് പറയുന്നത് രാജിക്കത്ത് അയച്ചില്ല എന്നതാണ്. എല്ലാവർക്കും എല്ലാം മനസ്സിലായതാണ്. നമ്മൾ ജീവിക്കുന്നത് വെള്ളരിക്കാപ്പട്ടണത്തിലാണോ? എന്തിനാണ് അഞ്ജുവിനെ ചിത്രവധം ചെയ്തത്? എല്ലാം അതിന്റേതായ രൂപത്തിൽ തന്നെ മുന്നോട്ട് പോകട്ടെയെന്നും തിരുവഞ്ചൂർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് ഡ്രൈവിനായി നല്‍കിയ വാഹനവുമായി യുവാവ് മുങ്ങി!