Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍.

kannur
കണ്ണൂര് , വ്യാഴം, 28 ജൂലൈ 2016 (07:45 IST)
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. വേദാധ്യാപകനായ ബിനോയ് ജോര്‍ജ്, അയല്‍വാസികളായ ജോസ്, അഷ്‌റഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയിലാണ് സംഭവം.
 
പെണ്‍കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മാതാവിനോടൊപ്പം കോണ്‍വെന്റിലാണ് താമസിച്ചിരുന്നത്. കോണ്‍വെന്റ് അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തു വന്നത്.  
 
പിടിയിലായ മൂന്ന് പേര്‍ക്കെതിരെയും വ്യത്യസ്ത വകുപ്പുകള്‍പ്രകാരം പയ്യാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പല സ്ഥലങ്ങളിലും വച്ച് കുട്ടിയെ നാല് വര്‍ഷമായി ഇവര്‍ മൂവരും പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാക്കള്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരെ കേസ്