എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു
കോട്ടയം വഴിയുള്ള വന്ദേ ഭാരത് ട്രെയിനില്‍ ഈ സംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങും
സതേണ്‍ റെയില്‍വേയിലെ എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ്ങിനു തുടക്കമായി. ഇതില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ നമ്പര്‍ 20631/20632 മംഗളൂരു - തിരുവനന്തപുരം - മംഗളൂരു ഉള്‍പ്പെടും. അതേ സമയം കോട്ടയം വഴിയുള്ള വന്ദേ ഭാരത് ട്രെയിനില്‍ ഈ സംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങും.
ഇത്തരത്തിലുള്ള സംവിധാനം ഒരേ സമയം തത്സമയ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനു കാരണം പ്രധാനമായും റിസര്‍വേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനു കൂടുതല്‍ സമയം വേണ്ടി വരും എന്നതിനാലാണ് എന്ന് ദക്ഷിണ റയില്‍വേ അധികൃതര്‍ അറിയിച്ചു.
ഇത്തരം സംവിധാനം പൂര്‍ണ്ണമായും നിലവില്‍ വരുന്നതോടെ വന്ദേ ഭാരത് ട്രെയിനുകള്‍ കടന്നു പോകുന്ന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടുകളില്‍ നിന്നോ ഓണ്‍ലൈന്‍ വഴിയോ 15 മിനിട്ടു മുമ്പ് വരെ സീറ്റു ബുക്ക് ചെയ്യാന്‍ കഴിയും.