ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേരള എക്‌സ്പ്രസ് രാത്രി 8.30 ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 നവം‌ബര്‍ 2025 (10:57 IST)
നവംബര്‍ 2 ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ച ഒരു യാത്രക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് 19 വയസ്സുകാരിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേരള എക്‌സ്പ്രസ് രാത്രി 8.30 ന്  പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.
 
പനച്ചമൂട് സ്വദേശിയായ സുരേഷ് കുമാര്‍ (48) എന്ന പ്രതി മദ്യലഹരിയിലായിരുന്നു. ശ്രീക്കുട്ടിയെന്ന പെണ്‍കുട്ടിയെ ഇയാള്‍ ചവിട്ടുകയും തുടര്‍ന്ന് വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനുമിടയില്‍ ട്രെയിനില്‍ നിന്ന് വീഴുകച്ചമായിരുന്നു. ശ്രീക്കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന അര്‍ച്ചന എന്ന മറ്റൊരു യാത്രക്കാരിയെ സുരേഷ് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കൈവരിയില്‍ പറ്റിപ്പിടിച്ച് അവള്‍ സ്വയം രക്ഷപ്പെട്ടു.
ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്‌സ്പ്രസിന്റെ (ട്രെയിന്‍ നമ്പര്‍ 12626, ന്യൂഡല്‍ഹി-തിരുവനന്തപുരം) അണ്‍റിസര്‍വ് കമ്പാര്‍ട്ടുമെന്റില്‍ ശ്രീക്കുട്ടിയും അര്‍ച്ചനയും കയറിയിരുന്നു. ശ്രീക്കുട്ടി വാഷ്റൂം ഉപയോഗിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. വാതിലിനടുത്ത് നിന്നിരുന്ന സുരേഷ് പെട്ടെന്ന് അവരെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
 
നിലവിളി കേട്ടതിനെത്തുടര്‍ന്ന് യാത്രക്കാര്‍ അടിയന്തര ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ പോലീസ് ഉടന്‍ നടത്തിയ തിരച്ചിലില്‍ വര്‍ക്കല സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ ശ്രീക്കുട്ടിയെ കണ്ടെത്തി. ശ്രീക്കുട്ടിയെ ആദ്യം അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേറ്റ ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 
കോട്ടയത്ത് നിന്ന് ട്രെയിനില്‍ കയറിയ സുരേഷ് സംഭവസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ നിലവില്‍ കസ്റ്റഡിയിലാണ്. കൂടുതല്‍ അന്വേഷണം നടക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments