Dulquer Salman: ദുൽഖർ സൽമാന്റെ ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ ഏതൊക്കെ?
കാന്ത എന്ന സിനിമയുമായി തമിഴിലും ശക്തമായ തിരുച്ചുവരവ് നടത്താനൊരുങ്ങുകയാണ് ദുൽഖർ.
കൊത്തയുടെ പരാജയത്തിന് ശേഷം മികച്ച തിരിച്ചുവരവാണ് അദ്ദേഹം കാഴ്ച വെയ്ക്കുന്നത്. ലോകയുടെ വൻ വിജയത്തിലൂടെ നിർമാതാവായി അദ്ദേഹം തിളങ്ങി. തെലുങ്കിൽ ലക്കി ഭാസ്കർ ചെയ്ത് ആദ്യ 100 കോടി ചിത്രം സ്വന്തമാക്കി. ഇപ്പോൾ കാന്ത എന്ന സിനിമയുമായി തമിഴിലും ശക്തമായ തിരുച്ചുവരവ് നടത്താനൊരുങ്ങുകയാണ് ദുൽഖർ.
തന്റെ പുതിയ ചിത്രമായ കാന്തയുടെ റിലീസ് തിരക്കുകളിലാണ് നാടാണിപ്പോൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്റെ അഭിമുഖങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ഇഷ്ടപ്പെട്ട അഞ്ച് സിനിമകളിൽ പത്തിൽ പത്ത് നൽകുന്നത് ഏതെല്ലാമാണെന്ന് തുറന്ന് പറയുകയാണ് നടൻ. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ആദ്യം തന്നെ ദുൽഖർ പറഞ്ഞത് 1997ൽ പുറത്തിറങ്ങിയ ഗുഡ്‌വിൽ ഹണ്ടിങ് എന്ന ചിത്രമാണ്. ബെൻ അഫ്ലെക്കും മാറ്റ് ഡേമണും പ്രധാന വേഷത്തിൽ എത്തിയ സിനിമ ക്ലാസിക് ആയിട്ടാണ് അറിയപ്പെടുന്നത്. രണ്ടാമത് ദുൽഖർ പറഞ്ഞ സിനിമ 2006ൽ പുറത്തിറങ്ങിയ എ ഗുഡ് ഇയർ എന്ന സിനിമയാണ്.
മൂന്നാമത് ഷാരൂഖ് ഖാൻ ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയാണ്. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമ ഇപ്പോഴും ഒരുപാട് പേരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. പിന്നീട് ദുൽഖർ പറഞ്ഞ സിനിമകളും ഹോളിവുഡ് ആയിരുന്നു. 1995ൽ പുറത്തിറങ്ങിയ ഹീറ്റ്, 2013ൽ പുറത്തിറങ്ങിയ എബൌട്ട് ടൈം എന്നീ ചിത്രങ്ങളാണ് അവസാനം പറഞ്ഞത്.