Select Your Language

Notifications

webdunia
webdunia
webdunia
webdunia

കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റും

കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റും
, ശനി, 9 മെയ് 2009 (12:47 IST)
രണ്ട്‌ ക്രിസ്തീയ കുടുംബങ്ങള്‍ അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നുണ്ടായിരുന്നു. ഒരു വീട്ടുകാര്‍ കത്തോലിക്കരും മറ്റവര്‍ പ്രൊട്ടസ്റ്റന്‍റുകാരുമായിരുന്നു. ഒരു വീട്ടില്‍ മൂന്നു നാലു വയസ്സുള്ള ഒരു ആണ്‍ കുട്ടിയും അടുത്ത വീട്ടില്‍ അതേ പ്രായമുള്ള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇവര്‍ ഇടയ്ക്കിടെ കളിക്കാനായി ഒത്തുകൂടും.

പക്ഷെ ഇരു വീട്ടുകാര്‍ക്കും ഇവരുടെ കളി മനസ്സുകൊണ്ട്‌ അത്ര ഇഷ്ടമല്ലായിരുന്നു. എന്നാല്‍ കുട്ടികള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നു. വീട്ടില്‍ ചെന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ മോളോടു പറയും, “നീയെപ്പോഴും ആ ചെറുക്കനുമായി കൂട്ടുകൂടണ്ട. നമ്മള്‍ കത്തോലിക്കരും അവര്‍ പ്രൊട്ടസ്റ്റന്‍റുകാരുമാണ്‌.” പക്ഷെ കുട്ടികള്‍ക്ക്‌ ഇതിന്‍റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല.

ഒരിക്കല്‍ കുട്ടികള്‍ കളിച്ച്‌ കളിച്ച്‌ മഴ വന്ന്‌ ദേഹം മുഴുവന്‍ നനഞ്ഞു. നനഞ്ഞ വസ്ത്രവുമായി വീട്ടില്‍ ചെന്നാല്‍ വഴക്കു കിട്ടുമെന്ന്‌ ഇരുവരും ഒരു തീരുമാനമെടുത്തു. വസ്ത്രമെല്ലാം അഴിച്ച്‌ പിഴിഞ്ഞ്‌ ഉണക്കി ധരിക്കാം.

വസ്ത്രം ഊരിയപ്പോഴാണ്‌ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം നഗ്ന ശരീരം കാണുന്നത്‌. അപ്പോള്‍ പെണ്‍കുട്ടിക്ക്‌ വെളിപാടുണ്ടായി. അവള്‍ പറഞ്ഞു: “എനിക്കിപ്പോഴാണ്‌ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും തമ്മിലുള്ള വ്യത്യാസം ശരിക്കും മനസ്സിലായത്‌.”

Share this Story:

Follow Webdunia malayalam