പ്രകടന പത്രികയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടരുതെന്ന് പാര്‍ട്ടികള്‍
ന്യൂഡല്‍ഹി , ബുധന്‍, 5 ഫെബ്രുവരി 2014 (15:03 IST)
തെരഞ്ഞെടുപ്പ് ചെലവ് പരിധി ഉയര്‍ത്തണമെന്നും പ്രകടന പത്രികയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടരുതെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിയും ചെലവിടാവുന്ന തുകയുടെ പരിധി 40 ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ഇത് മതിയാകില്ലെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടരുതെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇതിനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. കൊടുംചൂടായതിനാല്‍ ബീഹാര്‍, യുപി സംസ്ഥാനങ്ങളില്‍ മെയ് മാസത്തിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുന്നത് നല്ലതാണെന്ന നിര്‍ദേശവും പാര്‍ട്ടികള്‍ മുന്നോട്ടുവെച്ചു. ഏപ്രില്‍ മധ്യത്തില്‍ തുടങ്ങി അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
Follow Webdunia malayalam