Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് മല്യ രാജ്യസഭാ എം പി സ്ഥാനം രാജിവച്ചു

രാജ്യസഭയില്‍ നിന്ന് മല്യ രാജിവച്ചു

Vijay Mallya
ന്യൂഡൽഹി , തിങ്കള്‍, 2 മെയ് 2016 (19:31 IST)
വിജയ് മല്യ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജ്യസഭയുടെ സദാചാര സമിതിക്കാണ് രാജിക്കത്ത് നല്‍കിയത്. മല്യയെ രാജ്യസഭയിൽ നിന്നു പുറത്താക്കാൻ സദാചാര സമിതി ശുപാർശ ചെയ്തിരുന്നു.
 
തന്റെ ഭാഗം വിശദീകരിക്കാൻ വിജയ് മല്യയ്ക്ക് സമിതി ഒരാഴ്ചത്തെ സാവകാശമാണ് നൽകിയത്. കോൺഗ്രസ് നേതാവ് കരൺ സിംഗാണ് രാജ്യസഭാ സദാചാര സമിതി അധ്യക്ഷന്‍.
 
ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9400 കോടി രൂപയുടെ വായ്പയെടുത്ത ശേഷം ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയ്ക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. മല്യയുടെ പാസ്പോർട്ടും റദ്ദാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ്