9 സ്റ്റോപ്പുകൾ, 8 മണിക്കൂർ 40 മിനിറ്റിൽ ബെംഗളൂരുവിലെത്തും; എറണാകുളം-ബംഗളുരു വന്ദേഭാരത് ഹൗസ്ഫുള്‍

ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റു പോയി.

നിഹാരിക കെ.എസ്
ഞായര്‍, 9 നവം‌ബര്‍ 2025 (10:20 IST)
കാത്തിരുന്ന എറണാകുളം– കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു. 8 കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്. ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ എറണാകുളം-ബംഗളുരു വന്ദേഭാരത് എക്സ്പ്രസിലെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റു പോയി. 
 
ചൊവ്വാഴ്ച മുതലാണ് റഗുലര്‍ സര്‍വീസ് ആരംഭിക്കുക. എക്‌സിക്യുട്ടീവ് ചെയര്‍ ടിക്കറ്റുകള്‍ കിട്ടാനില്ല. കേരളത്തിന് ഇത് മൂന്നാമത്തെ വന്ദേഭാരത് ആണ്. ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.
 
വെറും 9 മണിക്കൂര്‍ കൊണ്ട് 608 കിലോമീറ്റര്‍ പിന്നിടും. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
 
ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് ഭക്ഷണം ഉള്‍പ്പെടെ എക്സിക്യുട്ടീവ് ചെയറിന് 2980 രൂപയായിരിക്കും ടിക്കറ്റ് ചാര്‍ജ്. ചെയര്‍കാറിന് ഭക്ഷണം ഉള്‍പ്പെടെ 1615 രൂപയും. ഭക്ഷണം, റിസർവേഷൻ ചാർജ്, 5 ശതമാനം ജിഎസ്ടി എന്നിവ ഒഴികെയാണ് ഈ നിരക്ക്. ട്രെയിൻ ഓടുന്നതോടെ 600-ലേറെ സീറ്റുകൾ കൂടിയാണ് ബെംഗളൂരു യാത്രക്കാർക്ക് അധികമായി ലഭിക്കുന്നത്.  
 
നിരക്കുകള്‍ ഇങ്ങനെ:
 
എറണാകുളം ഭാഗത്തേക്ക്, ബ്രാക്കറ്റില്‍ എക്സിക്യുട്ടീവ് ചെയര്‍കാര്‍ നിരക്ക്:
സേലം- 566 രൂപ (1182), ഈറോഡ്-665 (1383), തിരുപ്പൂര്‍-736 (1534), കോയമ്പത്തൂര്‍ -806 (1681), പാലക്കാട്-876 (1827), തൃശൂര്‍-1009 (2110). 
 
ബെംഗളുരു ഭാഗത്തേക്ക്:
തൃശൂര്‍ 293 (616), പാലക്കാട് -384 (809), കോയമ്പത്തൂര്‍-472 (991), തിരുപ്പൂര്‍ -550 (1152), ഈറോഡ് -617 (1296), സേലം-706 (1470), കെആര്‍ പുരം -1079 (2257).

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments