ബോളിവുഡ് താരം ധര്‍മേന്ദ്ര ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററിലേക്ക് മാറ്റി

നിലവിലെ അവസ്ഥയെ കുറിച്ച് കുടുംബമോ ആശുപത്രിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

നിഹാരിക കെ.എസ്
ചൊവ്വ, 11 നവം‌ബര്‍ 2025 (08:05 IST)
ബോളിവുഡ് താരം ധര്‍മേന്ദ്ര ആശുപത്രിയിൽ. ആരോഗ്യനില വഷളായതിനെ തുടർന്ന് താരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ധര്‍മേന്ദ്രയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് കുടുംബമോ ആശുപത്രിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.
 
കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിലില്‍ നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായിരുന്നു. ഡിസംബര്‍ എട്ടിന് താരത്തിന് 90 വയസ് തികയും. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം മുംബൈയിലെ ഖണ്ടാല ഫാം ഹൗസിലാണ് ധര്‍മേന്ദ്ര ഇപ്പോള്‍ താമസിക്കുന്നതെന്ന് താരത്തിന്റെ മകനും നടനുമായ ബോബി ഡിയോള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
 
നടിയും എംപിയുമായ ഹേമാ മാലിനി ആണ് നടന്റെ രണ്ടാം ഭാര്യ. അതേസമയം, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കിസ്’ ആണ് നടന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments