Delhi Red Fort Blast: ഡൽഹിയിൽ വൻ സ്ഫോടനം, 9 പേർ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഉയർന്നേക്കാം

അഭിറാം മനോഹർ
തിങ്കള്‍, 10 നവം‌ബര്‍ 2025 (20:29 IST)
ഡല്‍ഹി റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന സ്‌ഫോടനത്തില്‍ 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് സ്‌ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 2 കാറുകള്‍ ഒരേ സമയം പൊട്ടിത്തെറിക്കുകയും ഇതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു. സ്‌ഫോടന കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
 
ചെങ്കോട്ട മെട്രോസ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തായാണ് കാര്‍ പൊട്ടിത്തെറിച്ചത്. നാലോളം വാഹനങ്ങള്‍ തീപിടിച്ച് പൂര്‍ണമായും തകരുകയും മുപ്പതിലധികം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. മെട്രോസ്റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. മേഖലയില്‍ നിന്ന് ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധനകള്‍ നടത്തുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

Bihar Election Results 2025 Live Updates: അത്ഭുതങ്ങളില്ല, നിതീഷ് തുടരും; ഇന്ത്യ മുന്നണിയെ പിന്നിലാക്കി എന്‍ഡിഎ കുതിപ്പ്

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍

അടുത്ത ലേഖനം
Show comments