ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

വിജയവാഡ:തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വി. ധര്‍മ്മ റെഡ്ഡിയെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 നവം‌ബര്‍ 2025 (10:28 IST)
വിജയവാഡ:തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വി. ധര്‍മ്മ റെഡ്ഡിയെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ പവിത്രമായ ലഡ്ഡു തയ്യാറാക്കുന്നതിനായി മായം ചേര്‍ത് വ്യാജ നെയ്യ് വിതരണം ചെയ്ത പ്രധാന തട്ടിപ്പ് പുറത്തുവന്നതിന് ശേഷമാണ് ഇത്. ചൊവ്വാഴ്ച ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ധര്‍മ്മ റെഡ്ഡിയെ ഇന്നലെ ചോദ്യം ചെയ്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭാ എംപിയും മുന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനുമായ വൈ.വി. സുബ്ബ റെഡ്ഡിയെയും ഉടന്‍ ചോദ്യം ചെയ്യും.
 
എ.വി. ധര്‍മ്മ റെഡ്ഡിയുടെ കാലത്ത് നെയ്യ് സംഭരണം,വിതരണക്കാരുടെ പരിശോധന, ഗുണനിലവാര നിയന്ത്രണ നടപടികള്‍ എന്നിവയില്‍ നടത്തിയ വീഴ്ചകളെക്കുറിച്ച് സി.ബി.ഐ ഡി.ഐ.ജി മുരളി രംഭയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 2022 ല്‍ ടി.ടി.ഡി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭോലെ ബാബ ഡയറി എങ്ങനെയാണ് പ്രോക്‌സി സ്ഥാപനങ്ങള്‍ വഴി നെയ്യ് വിതരണം ചെയ്യുന്നത്. ഭോലെ ബാബ ഡയറിയിലേക്ക് വിവിധ രാസവസ്തുക്കള്‍ വിതരണം ചെയ്ത അജയ് കുമാര്‍ സുഗന്ധയെ എസ്.ഐ.ടി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. 
 
ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി ഒരു തുള്ളി പാലോ വെണ്ണയോ പോലും എവിടെ നിന്നും വാങ്ങിയിട്ടില്ലെന്നും എന്നാല്‍ 2019 നും 2024 നും ഇടയില്‍ നെല്ലൂര്‍ ആസ്ഥാനമായുള്ള വൈഷ്ണവി ഡയറി, ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള മാല്‍ ഗംഗാ ഡയറി, തമിഴ്നാട് ആസ്ഥാനമായുള്ള എ.ആര്‍. ഡയറി ഫുഡ്സ് എന്നിവയുള്‍പ്പെടെ പ്രോക്‌സി ഡയറികള്‍ വഴി കരാര്‍ വഴി 68 ലക്ഷം കിലോ നെയ്യ് ടി.ടി.ഡിക്ക് വിതരണം ചെയ്തതായും എസ്.ഐ.ടി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ ക്രമക്കേടുള്ള ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ലാസെടുത്തിരുന്ന ധ്യാന ദമ്പതികള്‍ തമ്മില്‍ മുട്ടനടി; തലയ്ക്കു സെറ്റ്-ടോപ് ബോക്‌സ് കൊണ്ട് അടിച്ചു

ആര്‍സിസിയില്‍ സൗജന്യ ഗര്‍ഭാശയഗള കാന്‍സര്‍ പരിശോധന; ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്ക് മുന്‍ഗണന

Bihar Assembly Election 2025 Exit Polls: ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ, മഹാസഖ്യത്തിനു തിരിച്ചടി ?

അടുത്ത ലേഖനം
Show comments