Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

രാജ്യത്തിന്റെ അഭിമാനം കച്ചവടത്തിനായി അടിയറവുവച്ചെന്ന് എഐസിസി എക്‌സില്‍ കുറിച്ചു

Narendra Modi and Donald Trump

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ജൂലൈ 2025 (17:05 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ലെന്നും രാജ്യത്തിന്റെ അഭിമാനം കച്ചവടത്തിനായി അടിയറവ് വച്ചെന്നും ആരോപിച്ച് കോണ്‍ഗ്രസ്. രാജ്യത്തിന്റെ അഭിമാനം കച്ചവടത്തിനായി അടിയറവുവച്ചെന്ന് എഐസിസി എക്‌സില്‍ കുറിച്ചു. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ അഞ്ചു വിമാനങ്ങള്‍ തകര്‍ത്തെന്ന അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
 
വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ സഭ അംഗങ്ങളോടൊപ്പം നടത്തിയ സ്വകാര്യ വിരുന്നിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതേസമയം ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കി വെടി നിര്‍ത്താല്‍ പ്രഖ്യാപിച്ചത് യുഎസിന്റെ നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്നും ട്രംപ് ആവര്‍ത്തിച്ചു. നാലോ അഞ്ചോ ജെറ്റുകള്‍ വെടിവെച്ചിട്ടതായി കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു. അഞ്ചു ജെറ്റുകളാണെന്നാണ് തന്റെ ബോധ്യമൊന്നും ട്രംപ് ആവര്‍ത്തിച്ചു.
 
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ലക്ഷ്‌കറെ ഇ തെബയുടെ ഉപവിഭാഗമാണ് ടിആര്‍എഫ്. പഹല്‍ഗാം ആക്രമണത്തിനെതിരെയുള്ള ട്രംപിന്റെ നിലപാടാണ് ഇതൊന്നും യുഎസ് പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തിലൂടെ പാക്കിസ്ഥാന് വലിയൊരു അടിയാണ് ഉണ്ടായിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ രോഗബാധയെന്ന് സംശയം; 15കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു