അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !
ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്
ബിഹാറില്‍ അടിതെറ്റി കോണ്‍ഗ്രസ്. സീറ്റ് നേട്ടം രണ്ടക്കം പോലും കടത്താന്‍ കോണ്‍ഗ്രസിനു സാധിച്ചിട്ടില്ല. പരമ്പരാഗത കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോലും പിന്നോട്ട് പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് അഞ്ച് സീറ്റുകള്‍ മാത്രം. പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ സീമഞ്ചല്‍, മിതില, മഗദ എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസിനു ഗണ്യമായി വോട്ട് കുറഞ്ഞു.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചിരുന്നു. അതില്‍ 19 ഇടത്ത് ജയിക്കാന്‍ സാധിച്ചു.