Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിആർഡിഒയുടെ ആളില്ലാ വിമാനം പരീക്ഷണ പറക്കലിനിടെ തകർന്നു വീണു

വലിയ ശബ്ദത്തോടെയാണ് ഡ്രോൺ നിലംപതിച്ചത്.

ഡിആർഡിഒയുടെ ആളില്ലാ വിമാനം പരീക്ഷണ പറക്കലിനിടെ തകർന്നു വീണു
, ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (13:28 IST)
കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓർഗനൈസേഷന്റെ ആളില്ലാ വിമാനം തകർന്ന് വീണു. ഇന്ന് രാവിലെ കർണാടകയിലെ ചിത്രദുർഗയിൽ ആണ് സംഭവം. ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് ആളില്ലാ വിമാനം തകർന്ന് വീണത്. വലിയ ശബ്ദത്തോടെയാണ് ഡ്രോൺ നിലംപതിച്ചത്.
 
അപകട വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിയത്. ആളില്ലാ വിമാനം ഡിആർഡിഒ നേരത്തെ നിർമ്മിച്ചതാണ്. ഇതിൽ പരിഷ്കാരങ്ങൾ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്ന് ഡിആർഡിഒ സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് സുരേഷ് ഗോപി