ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്
ബിഹാറില്‍ എന്‍ഡിഎ വിജയം നേടിയ പോലുള്ള കള്ളക്കളി മറ്റ് സംസ്ഥാനങ്ങളില്‍ നടക്കില്ലെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് പ്രതികരിച്ചു.
ബിഹാറില്‍ എന്‍ഡിഎ സഖ്യം നേടിയ വമ്പന്‍ വിജയം വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഫലമെന്ന വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി നയിക്കുന്ന എന്‍ഡിഎ ബിഹാറില്‍ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം. ബിഹാറില്‍ എന്‍ഡിഎ വിജയം നേടിയ പോലുള്ള കള്ളക്കളി മറ്റ് സംസ്ഥാനങ്ങളില്‍ നടക്കില്ലെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് പ്രതികരിച്ചു.
തെരെഞ്ഞെടുപ്പ് ഗൂഡാലോചന എന്നാണ് വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണത്തെ അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്. ബിഹാറില്‍ എസ്‌ഐആര്‍ നടത്തിയ കള്ളക്കളി വ്യക്തമാണ്. എന്നാല്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പാവില്ല. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അഖിലേഷ് കുറിച്ചു.