ഇന്ത്യയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ല: ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയശങ്കര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് ജയശങ്കര്‍ പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
ശനി, 23 ഓഗസ്റ്റ് 2025 (16:21 IST)
ഇന്ത്യയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് ജയശങ്കര്‍ പറഞ്ഞു. എക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്‌സ് ഫോറം 2025ല്‍ സംസാരിക്കവെയാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
 
ട്രംപിനെപ്പോലെ പരസ്യമായി വിദേശ നയങ്ങള്‍ പ്രഖ്യാപിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല. ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടു പോലും ഇടപെടുന്ന രീതി പരമ്പരാഗതമായ ശൈലിയില്‍ നിന്ന് വളരെ വ്യത്യാസമാണ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും യൂറോപ്പ്യന്‍ യൂണിയനും എതിരെ ട്രംപ് ഉപയോഗിച്ചിട്ടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.
 
ഇന്ത്യയില്‍ നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉല്‍പന്നങ്ങളോ വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് വാങ്ങരുത്. ആരും നിങ്ങളെ നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ വാങ്ങണമെന്നില്ല, നിങ്ങള്‍ക്ക് ഇത് ഇഷ്ടമല്ലെങ്കില്‍ വാങ്ങരുത്- ജയശങ്കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അസമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നു

അടുത്ത ലേഖനം
Show comments