Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെ എൻ യു: ജാതി സംബന്ധമായ അന്വേഷണ സമിതിയിൽ വിശ്വാസമില്ല, റിപ്പോർട്ട് കത്തിച്ചുകളയും; കനയ്യ

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്ന സമിതിയുടെ റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് അറിയിച്ച്കൊണ്ട് വിദ്യാർത്ഥി യൂണിയൻ കനയ്യ കുമാർ രംഗത്ത്. കാമ്പസിൽ നടന്ന പ്രശ്നങ്ങ‌ളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച് അന്വേഷണം ന

കനയ്യ കുമാർ
ന്യൂഡൽഹി , ബുധന്‍, 27 ഏപ്രില്‍ 2016 (10:31 IST)
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്ന സമിതിയുടെ റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് അറിയിച്ച്കൊണ്ട് വിദ്യാർത്ഥി യൂണിയൻ കനയ്യ കുമാർ രംഗത്ത്. കാമ്പസിൽ നടന്ന പ്രശ്നങ്ങ‌ളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നൽകണമെന്ന് സർവ്വകലാശാല അറിയിച്ചതിനെത്തുടർന്നാണിത്.
 
സർവ്വകലാശാല രൂപീകരിച്ച അന്വേഷണ സമിതി ജാതി അടിസ്ഥാനമാക്കിയുള്ളതീണെന്നും ഇതിനാൽ സമിതിയോട് വിശ്വാസമില്ലെന്നും കനയ്യ വ്യക്തമാക്കി. പ്രശ്നങ്ങ‌ളുടെ പശ്ചാത്തലത്തിൽ നൽകുന്ന റിപ്പോർട്ട് കത്തിച്ചുകളയും. തങ്ങ‌ൾ ഹോസ്റ്റലിൽ നിന്നും ഒഴിയില്ലെന്നും പിഴയൊടുക്കില്ലെന്നും സംഭവങ്ങളെക്കുറിച്ചുള്ള സർവ്വകലാശാലയുടെ തീരുമാനം മാറ്റുന്നതുവരെ സമരം തുടരുമെന്നും കനയ്യ അറിയിച്ചു.
 
ഉമർ ഖാലിദും അനുർബനും ജയിൽ കിടന്നിരുന്ന സമയത്താണ് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. അതിനാൽ അവരുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും കനയ്യ അറിയിച്ചു. അതേസമയം, അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10,000 പിഴയും ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പുറത്താക്കുകയുമാണ്‌ ചെയ്‌തത്‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഹരി വിൽപ്പനയിൽ സൗദി അരാംകോ ലോക റെക്കോർഡിലേക്ക്