Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രയാൻ രണ്ട് പൂർണ്ണ പരാജയം; ഇസ്രോയുടെ വാദം പൊള്ള; തുറന്ന് പറഞ്ഞ് നമ്പി നാരായണൻ

ചന്ദ്രന്റെ ഉപതരത്തിൽ സോഫറ്റ് ലാൻഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാൻ 2ന്റെ ലക്ഷ്യം എന്നാൽ ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്.

ചന്ദ്രയാൻ രണ്ട് പൂർണ്ണ പരാജയം; ഇസ്രോയുടെ വാദം പൊള്ള; തുറന്ന് പറഞ്ഞ് നമ്പി നാരായണൻ

തുമ്പി എബ്രഹാം

, ശനി, 19 ഒക്‌ടോബര്‍ 2019 (12:00 IST)
ചന്ദ്രയാൻ രണ്ട് പൂർണ്ണ പരാജയമാണെന്ന് നമ്പി നാരായണാൻ. പദ്ധതിയുടെ ലക്ഷ്യം തൊണ്ണൂറ്റിയെട്ടു ശതമാനം കൈവരിച്ചുവെന്ന ഐഎസ്ആർഒയുടെ വാദം പൊള്ളയാണെന്നും  ഐഎസ്ആർഒയുടെ വാദം പൊള്ളയാണെന്നും ബഹിരാകാശരംഗത്ത് ഏഷ്യൻ രാജ്യങ്ങൾ സഹകരിച്ച് പ്രവത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണൻ കൊച്ചിയിൽ പറഞ്ഞു.
 
ചന്ദ്രന്റെ ഉപതരത്തിൽ സോഫറ്റ് ലാൻഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാൻ 2ന്റെ ലക്ഷ്യം എന്നാൽ ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. പക്ഷെ ജനങ്ങളുടെ മുന്നിൽ ചന്ദ്രയാൻ 2, 98.2 ശതമാനം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒക്ക് എങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് നമ്പി നാരായണൻ ചോദിച്ചു. പദ്ധതി നൂറുശതമാനം പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതമെന്നും ഐഎസ്ആർഒയിലെ മുൻശാസ്ത്രഞ്ജൻ കൂടിയായ നമ്പി നാരായണൻ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം